ചാരുംമൂട് : ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് 2021 - 22 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് സിനൂഖാൻ അവതരിപ്പിച്ചു. പ്രസിഡന്റ് എസ്. രജനി അധ്യക്ഷത വഹിച്ചു.6, 27, 96,663 രൂപ വരവും 5,97, 08,650 രൂപ ചെലവും 30,88,013 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് വാർഷിക ബജറ്റ് പി.എം.എ.വൈ ,ലൈഫ്, അഗതി, ആശ്രയ ഉൾപ്പെടെ വിവിധ പാർപ്പിട പദ്ധതികൾക്കായി 94, 18, 200 രൂപ ബജറ്റിൽ ഉൾപ്പെടുത്തി.

അടിസ്ഥാന സൗകര്യവികസനം - സാമൂഹ്യ ക്ഷേമം പദ്ധതി

72 ലക്ഷം

ക്ഷീര വികസനം - മൃഗസംരക്ഷണം 50 ലക്ഷം

കാർഷിക മേഖല- 25 ലക്ഷം

പശ്ചാത്തല മേഖല 1.06 കോടി​

വനിതാ ക്ഷേമം - 40 ലക്ഷം

എല്ലാ മേഖലകൾക്കും ബജററിൽ അർഹമായ പ്രാധാന്യം നൽകിയിട്ടുള്ളതായി പ്രസിഡന്റ് എസ്.രജനിയും വൈസ് പ്രസിഡന്റ് സിനുഖാനും പറഞ്ഞു.ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ ബിജി പ്രസാദ്, സ്വപ്ന സുരേഷ്, കെ.ദീപ ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ കെ.സുമ, ആർ.സുജ, അംഗങ്ങൾ എന്നിവർ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ബി.രാധാകൃഷ്ണ പിള്ള സ്വാഗതവും ഹെഡ് ക്ലാർക്ക് ടി.ഡി.ദീപ നന്ദിയും പറഞ്ഞു.