photo
വയലാർ ഒളതലയിൽ പുതുതായി പണി തീർത്ത വയലാർ രാമവർമ്മ ഗ്രന്ഥശാലയുടെ ഉദ്ഘാടനം മന്ത്റി പി. തിലോത്തമൻ നിർവഹിക്കുന്നു

ചേർത്തല: വയലാർ ഒളതലയിൽ പുതുതായി നിർമ്മിച്ച വയലാർ രാമവർമ്മ ഗ്രന്ഥശാലയുടെ ഉദ്ഘാടനം മന്ത്റി പി. തിലോത്തമൻ നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പനിർമ്മിച്ചത്. അനശ്വര കവി വയലാർ രാമവർമ്മയുടെ ഛായാചിത്രവും മൺമറഞ്ഞ് പോയവരുടെ ചിത്രങ്ങളുടെ അനാച്ഛാദനവും എ.എം. ആരിഫ് എം.പിയും ഗാന രചയിതാവ് ശരത്ചന്ദ്രവർമ്മയും ചേർന്ന് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ.എസ്. ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വിദ്വാൻ കെ.രാമകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ഇതോടനുബന്ധിച്ച് എം.എൽ.എ മെരി​റ്റ് അവാർഡ് വിതരണവും നടത്തി. വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ ഷാജി, എസ്.വി. ബാബു, എം.ജി.നായർ, ബീന തങ്കരാജ്, വി.കെ.സാബു, കുഞ്ഞുമോൾ സാബു, രതി അജയകുമാർ, ജി. ബാഹുലേയൻ, എം.സി. സിദ്ധാർത്ഥൻ, ജോസഫ് കളേഴൻ എന്നിവർ സംസാരിച്ചു.