കായംകുളം: കായംകുളം നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയ്ക്ക് ഡി.പി.സി അംഗീകാരം ലഭിച്ചു.

വാർഷിക പദ്ധതിയിലെ 144160000/- രൂപയുടെ പദ്ധതികൾക്കാണ് ഇന്നലെ ചേർന്ന ജില്ലാ പ്ലാനിംഗ് കമ്മി​റ്റി അംഗീകാരം നൽകിയത്. 2020 ലെ പൊതുതി​രഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിച്ചതിന് ജില്ലയിൽ ഒന്നാം സ്ഥാനം കായംകുളം നഗരസഭയ്ക്ക് ലഭിച്ചു.