കായംകുളം: സ്‌കോൾകേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് അഞ്ചാം ബാച്ചിന്റെ പൊതു പരീക്ഷ മെയ് മൂന്നിന് തുടങ്ങും. പ്രായോഗിക പരീക്ഷ മെയ് മൂന്ന് മുതൽ എട്ട് വരെയും തിയറി 17 മുതൽ 21 വരെയും അതാത് പഠനകേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷ ഫീസ് പിഴ കൂടാതെ ഫെബ്രുവരി 22 മുതൽ മാർച്ച് നാല് വരെയും 20 രൂപ പിഴയോടെ മാർച്ച് അഞ്ച് മുതൽ 10 വരെ www.scolekerala.org വഴിയോ, വെബ്സൈറ്റിൽ നിന്നെടുക്കുന്ന ചെലാനിൽ പോസ്റ്റോഫീസ് മുഖേനയോ അടക്കാം. ഇന്റേണൽ പരീക്ഷയ്ക്ക് 40 ശതമാനം മാർക്കും സമ്പർക്ക ക്ലാസിൽ പങ്കെടുത്ത 75 ശതമാനം ഹാജരുമാണ് പരീക്ഷയെഴുതാനുള്ള യോഗ്യത.
കൂടുതൽ വിവരങ്ങൾ സ്‌കോൾ കേരള വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ) പരീക്ഷ നോട്ടിഫിക്കേഷനിൽ നിന്നും ലഭിക്കും. ഫോൺ. 0471 2342950, 2342271.