കറ്റാനം: ഭരണിക്കാവ്, മഞ്ഞാടിത്തറ മണ്ണത്ത് ഭദ്രാ ശിവ യോഗീശ്വര സ്വാമി ക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്ന പരിഹാരവും, പ്രതിഷ്ഠ ചടങ്ങുകൾക്കും തുടക്കമായി നാളെ (25) സമാപിക്കും. മുത്തുക്കുട, വാദ്യമേളങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടു കൂടി കട്ടച്ചിറ മുട്ടക്കുളം ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ക്ഷേത്ര സന്നിധിയിലെത്തിയപ്പോൾ , ക്ഷേത്രതന്ത്രിമംഗലശ്ശേരിൽ ഇല്ലം രാധാകൃഷ്ണൻ നമ്പൂതിരി സ്വീകരിച്ചു. നാളെ .രാവിലെ 11.20 നും, II.50നും മദ്ധ്യേ പ്രതിഷ്ഠ ചടങ്ങ് നടക്കും. തുടർന്ന് ഉച്ചപൂജ, പടിത്തര .സമർപ്പണം, നൂറുംപാലും, വൈകിട്ട് ദീപാരാധന, അത്താഴപൂജ, ഗുരുതി എന്നിവയോട് കൂടി ചടങ്ങുകൾ സമാപിക്കും.