മുതുകുളം: ജി. രാജേഷ് രചിച്ച 'കടൽ ദൂരം' എന്ന നോവലിനെ ആസ്പദമാക്കി മുതുകുളം പാർവ്വതി അമ്മ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ചർച്ചാ സമ്മേളനം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് എൻ.രാമചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഡോ. സുരേഷ് നൂറനാട് ഉദ്ഘാടനം ചെയ്തു. മുതുകുളം സുനിൽ മുഖ്യ പ്രഭാഷണം നടത്തി. എസ്. സന്തോഷ് കുമാർ, എം.ഗോപാലകൃഷ്ണൻ, ലത ഗീതാഞ്ജലി, ജി.കൃഷ്ണകുമാർ ,ബി .രവീന്ദ്രൻ, കെ.വാസുദേവൻ, ആർ.മുരളീധരൻ എന്നിവർ സംസാരിച്ചു . ജി.രാജേഷ് നന്ദി പറഞ്ഞു .