മുതുകുളം : ജനശ്രീ പള്ളിപ്പാട് മണ്ഡലം സഭയുടെ കീഴിലുള്ള 383-ാം നമ്പർ സംഘത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ജനശ്രീ കേന്ദ്ര കമ്മിറ്റി അംഗവും ഹരിപ്പാട് ബ്ലോക്ക്‌ യൂണിയൻ ചെയർമാനുമായ കായലിൽ രാജപ്പൻ ഉത്ഘാടനം ചെയ്തു. സംഘം ചെയർ പേഴ്സൺ പി. കെ. ഓമന അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ,സംഘാങ്ങങ്ങളുടെ മക്കളിൽഎസ് എസ്.എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ട്രോഫികൾ നൽകിയും, മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു .ഹരിപ്പാട് ബ്ലോക്ക്‌ യൂണിയൻ സെക്രട്ടറി ഡി. രാജലക്ഷ്മി "ജനശ്രീ മിഷനും പദ്ധതികളും" എന്നവിഷയത്തിൽ പ്രഭാഷണം നടത്തി. ട്രഷറർ വി. ബാബുക്കുട്ടൻ, സംഘം സെക്രട്ടറി പി. തുളസി, എൻ. ചന്ദ്രമതി എന്നിവർ സംസാരിച്ചു . പുതിയ ഭാരവാഹികളായി എസ്. സംഗീത (ചെയർമാൻ ), ടി. തുളസി (സെക്രട്ടറി ),എം. പദ്മപ്രീതി (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.