ph
പ്രദർശനത്തിന്റെ ക്യുറേറ്റർ സി.കെ. വിശ്വനാഥൻ

ചി​ത്രപ്രദർശനം കായംകുളം ലളിതാകലാ അക്കാദമി ഗാലറിയിൽ

കായംകുളം: ഗാന്ധിജിയുടെ ഭാവവാഹാദികൾ ചാർക്കോൾ പെൻസിലിൽ കറുപ്പിലും വെളുപ്പിലും വിരിഞ്ഞപ്പോൾ ആസ്വാദകർക്ക് അത് നവ്യാനുഭവമായി.

ഗാന്ധിദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ കായംകുളം ലളിതാകലാ അക്കാദമി ഗാലറിയിൽ നടക്കുന്ന ചിത്രപ്രദർശനമാണ് ശ്രദ്ധേയമാകുന്നത്. പത്തു ചിത്രകാരൻമാരുടെ സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്. ഗാന്ധി ചിത്രങ്ങൾ കൂടാതെ അക്രിലിക് പെയിന്റി​ൽ രചിച്ച ഏതാനും ചിത്രങ്ങളും പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഗാന്ധിജിയുടെ ഉപദേശങ്ങളും ജീവിത വീക്ഷണവും രേഖാചിത്രങ്ങളിലേക്ക് ആവാഹിക്കാനുള്ള ശ്രമം ആണ് ചിത്രകാരൻമാർ നടത്തിയിരിക്കുന്നതെന്ന് പ്രദർശനത്തിന്റെ ക്യുറേറ്റർ സി.കെ. വിശ്വനാഥൻ പറഞ്ഞു. പുതിയ കാലഘട്ടത്തിൽ രാഷ്ട്രീയത്തിലെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഗാന്ധിദർശൻ വേദി ആരംഭിച്ച പ്രദർശന പരമ്പരയാണിത്. കേരളത്തിലെ എല്ലാ ജില്ലകളിലേയും ചിത്രകാരൻമാരെ പങ്കെടുപ്പിച്ച് പ്രദർശനം തുടരുവാനാണ് പദ്ധതി.