ആലപ്പുഴ: പി.എസ്.സി നിയമനങ്ങളുടെ പേരിൽ തെറ്റായ പ്രചരണങ്ങൾ നടത്തി കേരളത്തെ കലാപ ഭൂമിയാക്കാനുള്ള
യു.ഡി.എഫ് - ബി.ജെ.പി ഗൂഢാലോചന തുറന്നു കാണിച്ച് ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ യുവജന സംഗമം സംഘടിപ്പിക്കും. 'കള്ളം പറയുന്ന പ്രതിപക്ഷം സത്യം പറയുന്ന പി.എസ്. സി കണക്കുകൾ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈ.എം.സി.എ ജംഗ്ഷനിൽ നിന്നും പ്രകടനം ആരംഭിച്ച് ഔട്ട് പോസ്റ്റിനു മുന്നിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗം ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്യും.