മാവേലിക്കര: കൊറ്റാർകാവ് ശ്രീദുർഗ്ഗാ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും സപ്താഹയജ്ഞവും ഇന്ന് ആരംഭിക്കും. ക്ഷേത്രതന്ത്രി കുളനട താമരശ്ശേരി നൻപീമഠത്തിൽ രമേശ് ഭാനു ഭാനു പണ്ടാരത്തിൽ, ശബരിമല മാളികപ്പുറം മുൻ മേൽശാന്തി കേശവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷ്ഠാ വാർഷികവും കലശപൂജയും നടക്കും. പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9ന് നവകം, 25ന് കലശം, നാഗസന്നിധിയിൽ നൂറും പാലും എന്നിവ നടക്കും. സപ്താഹയജ്ഞത്തിന് തുടക്കംകുറിച്ച് ഇന്ന് രാവിലെ 7ന് ഭദ്രദീപ പ്രതിഷ്ഠ നടക്കും. ദിവസവും രാവിലെ 5.30ന് ഗണപതിഹോമം, 6.30ന് വിഷ്ണു സഹസ്രനാമജപം, 7ന് ഭാഗവത പാരയണം, 12ന് ഭാഗവത പ്രഭാഷണം, വൈകിട്ട് 4.30ന് ലളിതാസഹസ്രനാമജപം എന്നിവ നടക്കും. 27ന് വൈകിട്ട് 5ന് വിദ്യാഗോപാലമന്ത്രാർച്ചന, 28ന് വൈകിട്ട് 5ന് സർവ്വൈശ്വര്യപൂജ, മാർച്ച് 1ന് വൈകിട്ട് 5ന് വിദ്യാഗോപാലമന്ത്രാർച്ചന, 2ന് രാവിലെ 9.30ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 5ന് യജ്ഞശാലയിൽ കലശാഭിഷേകം എന്നിവ നടക്കും.