t

ആലപ്പുഴ: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്ന് 110 ചാക്ക് അരി പൊലീസ് പിടിച്ചെടുത്തു. വഴിച്ചേരി മാർക്കറ്റിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിന് സമീപം പാർക്ക് ചെയ്ത ലോറിയിൽ നിന്നാണ് പ്ളാസ്റ്റിക് ചാക്കിലെ 5500 കിലോ അരി പിടികൂടിയത്.

റേഷനരിയാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും സപ്ളൈകോ അധികൃതർ അംഗീകരിച്ചിട്ടില്ല. റേഷൻ ചാക്ക് അല്ലാത്തതിനാലാണിത്. വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ സ്ഥിരീകരണമുണ്ടാവൂ എന്നാണ് സപ്ളൈകോ അധികൃതരുടെ ഭാഷ്യം. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലോറി ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും പരസ്പരവിരുദ്ധമായാണ് മറുപടികളെന്ന് പൊലീസ് പറയുന്നു.

ലോറിയും അരിയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. റേഷനരി പിടിച്ചെടുത്തെന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.