ചെങ്ങന്നൂർ: ബി.ഡി.ജെ.എസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവൻഷൻ ജില്ലാ ജനറൽ സെക്രട്ടറി എ.ജി. സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ മോഹനൻ കൊഴുവല്ലൂർ സംഘടനാ സന്ദേശം നൽകി. ഭാരവാഹികളായി രാജു മാലിക്ക് (പ്രസിഡന്റ്), രവി പാറപ്പാടൻ, സജിത കുമാരി (വൈസ് പ്രസിഡന്റുമാർ), കെ.പി. സുധീഷ് കുമാർ (സംഘടന സെക്രട്ടറി), രജി നന്ദകുമാർ, ടി.ടി. രാജേന്ദ്രൻ (സെക്രട്ടറിമാർ), രവി ആല,സുശീലൻ വെൺമണി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ രാജു മാലി സ്വാഗതവും രവി പാറപ്പാടൻ നന്ദിയും പറഞ്ഞു.