ആലപ്പുഴ: മുല്ലയ്ക്കൽ - തിരുമല വാർഡ് ആസ്ഥാനമായുള്ള സംഗമം റസിഡന്റ്സ് അസോസിയേഷൻ സ്ഥാപിച്ച സി.സി.ടി.വി കാമറകളുടെ പ്രവർത്തനോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് നിർവഹിച്ചു. ഒന്നര ലക്ഷത്തോളം രൂപ ചെലവ് വന്ന പദ്ധതിയുടെ തുക അംഗങ്ങളിൽ നിന്നാണ് സമാഹരിച്ചത്. പ്രസിഡന്റ് ഡോ.ജി. നാഗേന്ദ്ര പ്രഭു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.രാജൻ, ജോയിന്റ് സെക്രട്ടറി പി.എം.തോമസ്, കൗൺസിലർ എം.ജി.സതീദേവി തുടങ്ങിയവർ സംസാരിച്ചു.