ആലപ്പുഴ: കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പാലക്കുളം പടയണി മഹോത്സവം ഇന്നും നാളെയുമായി പാലക്കുളത്തെ ദേവീവിഗ്രഹ മണ്ഡപത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാരാനുഷ്ഠാന ചടങ്ങുകൾ മാത്രമായി നടക്കും. ഇന്നു വൈകിട്ട് 6.30ന് ദീപക്കാഴ്ചയും കരിമരുന്നു പ്രയോഗവും. നാളെ പുലർച്ചെ 5ന് ദേവിയെ പുറത്തേക്ക് എഴുന്നള്ളിക്കും. തുടർന്ന് വിശേഷാൽ പൂജകൾ. വൈകിട്ട് 6ന് ആചാരപരമായ എഴുന്നള്ളത്തിനുള്ള അനുമതിയും വാങ്ങി അമ്മയുടെ തിരുനടയിലേക്ക്, വ്രതമെടുത്ത ഭക്തരുടെ പുറപ്പെടൽ. ചടങ്ങുകൾക്ക് എം.പി. ഗുരുദയാൽ ഭദ്രദീപ പ്രകാശനം നടത്തും.