
ചാരുംമൂട് : പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിനു മുകളിൽ നിന്നു വീണ് യുവാവ് മരിച്ചു. നൂറനാട് ഇടപ്പോൺ ചെറുമുഖ രതീഷ് ഭവനത്തിൽ പരേതനായ ഗോപിദാസിന്റെ മകൻ രതീഷ് (37) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പത്തനംതിട്ട ഫയർ സ്റ്റേഷനു സമീപമായിരുന്നു അപകടം.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മകൾ: അനാമിക. മാതാവ്: പൊന്നമ്മ.