karimulakkal
ചാരുംമൂട് കരിമുളയ്ക്കൽ ജംഗ്ഷൻ നവീകരണത്തിന്റെയും , കരിമുളയ്ക്കൽ - മേപ്പള്ളിക്കുറ്റി റോഡ് നവീകരണത്തിന്റെയും നിർമ്മാണോദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കുന്നു.

ചാരുംമൂട്: കരിമുളയ്ക്കൽ ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പിൽ നിന്നുള്ള 79 ലക്ഷം രൂപ ചെലവഴിച്ചുള്ള നവീകരണ പ്രവർത്തങ്ങളുടെയും റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കരിമുളയ്ക്കൽ - മേപ്പള്ളിക്കുറ്റി റോഡിന്റെയും നിർമ്മാണോദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവ്വഹിച്ചു. ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.അനിൽ കുമാർ, ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനൂഖാൻ, ദേവസ്വം ബോർഡ് മുൻ അംഗം കെ.രാഘവൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.രാധാകൃഷ്ണൻ, പഞ്ചായത്തംഗം രഞ്ജിത്ത്, എക്സിക്യൂട്ടീവ് എൻജിനിയർ ബി.വിനു, കെ.യു.അഞ്‌ജു, ബി.ബിനു, ബിനോസ് തോമസ് കണ്ണാട്ട്, ചാരുംമൂട് സാദത്ത് തുടങ്ങിയവർ സംസാരിച്ചു.