കായംകുളം:കായംകുളം ഗവ.എൽ.പിസ്കൂളിനോട് ചേർന്ന ബി.ആർ.സി യുടെ ഓട്ടിസം സെന്ററിൽ ജില്ലാ സ്പീച്ച് ആൻഡ് ഹിയറിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു. 5 ലക്ഷത്തോളം വില വരുന്ന ടിമ്പാനോ മീറ്റർ ,ഓഡിയോ മീറ്റർ തുടങ്ങിയ ആധുനിക ഉപകരണങ്ങളോടെയാണ് പ്രവർത്തനം.

1 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ ശ്രവണശേഷി പരിശോധിക്കുന്നതിനും ശ്രവണ ശക്തി കുറഞ്ഞ കുട്ടികൾക്ക് സ്പീച്ച് തെറാപ്പി നൽകുന്നതിനുമായി ജില്ലയിൽ ആദ്യമായാണ് ഒരു സെന്റർ സ്ഥാപിക്കുന്നത്. മെഡിക്കൽ കോളേജുകളിൽ മാത്രം ലഭ്യമായിരുന്ന ഉപകരണങ്ങളാണ് പരിശോധനയ്ക്കായി ഇവിടെയുള്ളത്. ഇനി മുതൽ താലുക്ക് മെഡിക്കൽ ഓഫിസറുടെ നിർദേശമനുസരിച്ച് എല്ലാ കുട്ടികൾക്കും സൗജന്യ സേവനം ലഭിയ്ക്കും.

കായംകുളം നഗരസഭ ചെയർ പേഴ്സൺ പി. ശശികലയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു.