കായംകുളം: എറണാകുളത്ത് നടന്ന സംസ്ഥാന സബ്ജൂനിയർ ബേസ്‌ബാൾ ചാമ്പ്യൻഷിപ്പിൽ വിജയികളായ ജില്ലാ ബേസ്‌ബാൾ ടീമിന് സ്വീകരണം നൽകി. എം.എസ്.എം കോളേജിൽ നടന്ന ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ.എ.മുഹമ്മദ്താഹ ടീമിനെ അനുമോദിച്ചു.ചടങ്ങിൽ സിനിൽസബാദ്, അബു ജനത, എ.എച്ച്.എം ഹുസൈൻ, ജില്ലാ സെക്രട്ടറി ഡോ.അൻസാരി, ജോയിന്റ് സെക്രട്ടറി മാജിദ് ഹുസൈൻ, യാസർ തുടങ്ങിയവർ പങ്കെടുത്തു.