അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക്‌ ഗ്രാമപഞ്ചായത്തിലെ പദ്ധതി ഫണ്ടിൽനിന്നു പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിലേക്ക്‌ ഫണ്ട്‌ അനുവദിച്ചതിൽ ഭരണസമിതി വിവേചനം കാണിക്കുന്നു എന്നാരോപിച്ച് ഭരണസമിതി യോഗത്തിൽ വാക്കേറ്റവും ഉന്തും തള്ളും.

ഭരണകക്ഷിയിൽപ്പെട്ട അംഗങ്ങൾക്ക്‌ നാലു ലക്ഷം രൂപ വീതം നീക്കിവച്ചപ്പോൾ പ്രതിപക്ഷ അംഗങ്ങളുടെ വാർഡിലേക്ക്‌ രണ്ട്‌ ലക്ഷം വീതമാണു അനുവദിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത് ചോദ്യം ചെയ്തതാണ് സംഘർഷമുണ്ടാക്കിയത്‌.