
തുറവൂർ: യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിലാക്കി. കോടംതുരുത്ത് പഞ്ചായത്ത് ഏഴാം വാർഡ് കൊല്ലേരി താഴത്ത് വീട്ടിൽ ലിജോ ജോജി (26) യെയാണ് കുത്തിയതോട് സി.ഐ. എ.വി. സൈജുവിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തു തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്ക്ക് അയച്ചത്. ഇയാൾക്കെതിരെ 2016 മുതൽ അരൂർ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കൈവശം സൂക്ഷിച്ചതിനും,കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിനും അടിപിടി ഉണ്ടാക്കിയതിനും,ചേർത്തല പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിനും കേസുണ്ട്.