
മാവേലിക്കര : പാലക്കാട് നടന്ന വാഹനാപകടത്തിൽ ഭരണിക്കാവ് സ്വദേശിനിയായ അദ്ധ്യാപിക മരിച്ചു. ഭരണിക്കാവ് പള്ളിക്കൽ മഞ്ഞാടിത്തറ ചേലക്കാട്ട് കൊച്ചുപുരയിൽ ആർ.പത്മനാഭപിള്ളയുടേയും എൽ.ശാരദാമ്മയുടേയും മകൾ ശ്രീലത (54) യാണ് മരിച്ചത്. പാലക്കാട് - മരുത റോഡിലായിരുന്നു അപകടം ഉണ്ടായത്. പാലക്കാട് കോഴിപ്പാറ ഗവ.ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയായ ഇവർ സ്കൂളിലേക്ക് സ്കൂട്ടറിൽ പോകുന്നവഴി ടെമ്പോ ഇടിച്ചായിരുന്നു അപകടം. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മകൾ- ശ്രീലക്ഷ്മി തീർത്ഥ (ആയുർവേദ ഡോക്ടർ).