a

മാവേലിക്കര: സംസ്ഥാന സർക്കാരിന്റെ മികച്ച ഹാസ്യനടിയ്ക്കുള്ള ടെലിവിഷൻ അവാർഡ് നേടിയ രശ്മി അനിലിനെ മഞ്ഞാടിത്തറ പടിഞ്ഞാറ് മന്നം മെമ്മോറിയൽ എൻ.എസ്.എസ് കരയോഗം അനുമോദിച്ചു. യോഗം മാവേലിക്കര താലുക്ക് എൻ.എസ്.എസ് യൂണിയൻ ചെയർമാൻ അഡ്വ.കെ.എം.രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ചേലയ്ക്കാട്ട് ജി.ഉണ്ണികൃഷ്ണപിള്ള അധ്യക്ഷനായി. കരയോഗാംഗം കൂടിയായ രശ്മി അനിലിന് കരയോഗത്തിന്റെ ഉപഹാരം കെ.എം.രാജഗോപാലപിള്ള സമ്മാനിച്ചു. പ്രതിനിധി സഭാംഗം ചേലയ്ക്കാട്ട് രാധാകൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗം അഡ്വ.കെ.ജി.സുരേഷ് എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി ജി.രാധാകൃഷ്ണപിള്ള സ്വാഗതവും വനിതാ കരയോഗം പ്രസിഡന്റ് രാധ.എസ്.പിള്ള നന്ദിയും പറഞ്ഞു.