വള്ളികുന്നം: വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന എയ്സ് ഓട്ടോ മോഷ്ടിക്കാനുള്ള ശ്രമം വീട്ടുകാർ ഉണർന്നതുകൊണ്ട് പരാജയപ്പെട്ടു. വള്ളികുന്നം വാളാച്ചാൽ തണ്ടളത്ത് തറയിൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള എയ്സ് മോഷ്ടിക്കാൻ കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയാണ് ശ്രമം നടന്നത്.. വാഹനത്തിന്റെ വശങ്ങളിലെ ഗ്ലാസ് തകർത്ത് ലോക്ക് തകർക്കുന്നതിനിടയിൽ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും മോഷ്ടാക്കൾ ബൈക്കിൽ രക്ഷപെടുകയായിരുന്നു. വള്ളികുന്നം പൊലീസ് കേസെടുത്തു. ഒരാഴ്ചക്കുള്ളിൽ ഇത് മൂന്നാം തവണയാണ് പ്രദേശത്ത് മോഷണ ശ്രമം നടക്കുന്നത്..