തുറവൂർ: എസ്.എൻ.ഡി.പി.യോഗം തുറവൂർ 2008-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും യൂണിയൻ കൗൺസിലർ കെ.എം.മണിലാൽ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം ടി. അനിയപ്പൻ അദ്ധ്യക്ഷനായി. സംസ്ഥാന സർക്കാരിന്റെ തൊഴിൽ ശ്രേഷ്ഠ പുരസ്കാരം ലഭിച്ച ലിജിയെ ആദരിച്ചു. യൂണിയൻ കൗൺസിലർ ടി. സത്യൻ സ്വാഗതവും എ.എൻ. വിജയൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എ.എൻ. വിജയൻ ( പ്രസിസന്റ്), കെ.ബാബു (വൈസ് പ്രസിഡന്റ്), എൻ.സോമൻ (സെക്രട്ടറി), പി.വി.തിലകൻ ( യൂണിയൻ കമ്മിറ്റിയംഗം) എന്നിവരെ തിരഞ്ഞെടുത്തു.