ചേർത്തല: രണ്ടാം കയർ വ്യവസായ പുനഃസംഘടനയുടെ ഭാഗമായി മുഹമ്മ ലേബറേഴ്‌സ് കയർ മാ​റ്റ്‌സ് ആൻഡ് മാ​റ്റിംഗ്സ് (എ-733) കോ-ഓപ്പറേ​റ്റീവ് സൊസൈ​റ്റിയിൽ പുതിയ ഫാക്ടറി കെട്ടിടത്തിന്റെയും യന്ത്റത്തറികളുടെയും പി.വി.സി ടഫ്റ്റഡ് യൂണി​റ്റിന്റെയും ശിലാസ്ഥാപനം ഇന്ന് വൈകിട്ട് 5ന് മന്ത്റി ഡോ.ടി.എം. തോമസ് ഐസക് നിർവഹിക്കും. മന്ത്റി പി.തിലോത്തമൻ അദ്ധ്യക്ഷനാകും. എ.എം. ആരിഫ് എം.പി വിശിഷ്ടാതിഥിയാകും. സംസ്ഥാന സർക്കാരിന്റെ നുറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കയർ വ്യവസായത്തെ ആധുനികവത്ക്കരിച്ച് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഒമ്പതു കോടി രൂപ വിനിയോഗിച്ചാണ് പദ്ധതികൾ ആരംഭിക്കുന്നതെന്ന് സൊസൈ​റ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് സി.കെ. സുരേന്ദ്രൻ, ഭരണ സമിതി അംഗങ്ങളായ എൻ.ടി. റെജി, പി. ബിജു, കെ.എം. ബിജു, എസ്.സേതു, സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എസ്. ഗവേഷ് എന്നിവർ പങ്കെടുത്തു.