കുട്ടനാട്: റബർഫാക്ടറിയിൽ നിന്നുള്ള മലിനജലം പമ്പ ആറ്റിലേക്ക് ഒഴുക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകം. കിടങ്ങറയിലാണ് മലിനജലം ആറ്റിലേക്ക് ഒഴുക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പല തവണ അധികൃതർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. വേനൽ കടുത്തതോടെ പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടിവേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വെളിയനാട് പഞ്ചായത്ത് കമ്മറ്റിയുടെനേതൃത്വത്തിൽ ഫാക്ടറി പടിക്കൽ നടന്ന പ്രതിഷേധ സമരം കുട്ടനാട് നിയോജകമണ്ഡലം പ്രസിഡന്റ് ഡി.സുഭാഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ഡി.പ്രസന്നകുമാർ, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ.സജീവ്, ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ് പറമ്പിശ്ശേരി, നേതാക്കളായ ബിജു, രഞ്ജിത് സജീവ് തുടങ്ങിയവർ പ്രസംഗിച്ചു. ബി.ജെ.പി വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രികുമാർ അദ്ധ്യക്ഷത വഹിച്ചു