ആലപ്പുഴ: മതഭരണം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇസ്ലാമിക ഭീകര സംഘടനകൾ സംഘപരിവാർ പ്രവർത്തകർക്കെതിരെ ആക്രമണമഴിച്ചു വിടുന്നതെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ. പി.രാധാകൃഷ്ണൻ പറഞ്ഞു. വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദു ആർ.കൃഷ്ണയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി സി.എൻ.ജിനു, സംഘടനാ സെക്രട്ടറി ഏവൂർ ശശികുമാർ, സെക്രട്ടറി അഡ്വ. രാജേഷ് എന്നിവർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.