കറ്റാനം 2019-2020 സാമ്പത്തിക വർഷത്തെ മികച്ച പ്രവർത്തനത്തിനു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്വരാജ് ട്രോഫിക്ക് ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് അർഹമായി. ജില്ലയിൽ രണ്ടാം സ്ഥാനത്തിനുള്ള പുരസ്കാരം 5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. പ്രൊ. വി. വാസുദേവൻ പ്രസിഡന്റായുള്ള കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങളാണ് അവാർഡിനു പരിഗണിച്ചത്. പദ്ധതി വിഹിതമായി ലഭിച്ച തുകയിൽ 91 ശതമാനവും ചെലവഴിച്ച് പദ്ധതി പ്രവർത്തനത്തിൽ ജില്ലയിൽ ഒന്നാമത് എത്തിയതും 100ശതമാനം നികുതി പിരിവ് നടത്തിയത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമാണ് അവാർഡിന് അർഹമാക്കിയത്.