ആലപ്പുഴ : ഗുരുധർമ്മ പ്രചാരണസഭ ജില്ലാ സംയുക്ത പ്രവർത്തക സമ്മേളനം 28ന് രാവിലെ 10ന് ആലപ്പുഴചടയംമുറി ഹാളിൽ നടക്കും. ജില്ലാപ്രസിഡന്റ് ആർ. സുകുമാരൻ. മാവേലിക്കര അദ്ധ്യക്ഷത വഹിക്കും. മണ്ഡലം പ്രസിഡന്റുമാർ, മണ്ഡലം സെക്രട്ടറിമാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, ജില്ലാഭാരവാഹികൾ, കേന്ദ്ര സമിതിയംഗങ്ങൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, മാതൃസഭ ഭാരവാഹികൾ എന്നിവർ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി വി.വി.ശിവപ്രസാദ് അറിയിച്ചു.