
കായംകുളം: വയലാറിൽ ആർ.എസ്.എസ് നേതാവ് നന്ദു ആർ. കൃഷ്ണയെ എസ്.ഡി.പി.ഐക്കാർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംഘപരിവാർ പ്രസ്ഥാനങ്ങളുടേയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ നടന്ന ഹർത്താൽ കായംകുളത്ത് പൂർണം.കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ബാങ്കുകളും പെട്രോൾ പമ്പുകളും പ്രവർത്തിച്ചില്ല.
പ്രതിഷേധ പ്രകടനം പുതിയിടം ക്ഷേത്ര ഗ്രൗണ്ടിൽ നിന്നുമാരംഭിച്ച് നഗരം ചുറ്റി ക്ഷേത്രസന്നിധിയുടെ മുൻ വശം സമാപിച്ചു. ആർ.എസ്.എസ് സംഘചാലക് ഡോ. രാധാകൃഷ്ണൻ,ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വിനിദേവ് , മണ്ഡലം പ്രസിഡന്റ്, കൃഷ്ണകുമാർ രാംദാസ്സ് , ഖണ്ഡ് കാര്യവാഹ് സതീശ്, മറ്റ് നേതാക്കളായ ആർ. രാജേഷ്, പാലമുറ്റത്ത് വിജയകുമാർ , മഠത്തിൽ ബിജു, രമേശ് കൊച്ചു മുറി, പി.കെ.സജി , അഡ്വ ഹേമ, അഡ്വ. കൃഷ്ണകുമാർ , പി.ജി ശ്രീകുമാർ , സജീബ് തവക്കൽ, എൻ ശിവാനന്ദൻ , മഹിളാമോർച്ചാ നേതാക്കളായ മഞ്ചു അനിൽ,സരസ്വതീ രമേശ്, അഞ്ജനകുമാരി , വിനോദിനി, യുവമോർച്ച ഭാരവാഹികളായ ഹരിഗോവിന്ദ് പ്രതീഷ് .പി , കണ്ണൻ ചെട്ടികുളങ്ങര എന്നിവർ നേതൃത്വം നൽകി.