ആലപ്പുഴ: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇടതുപക്ഷസർക്കാർ സ്വീകരിക്കുന്നതെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബേബി പാറക്കാടൻ, സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ മാടമന എന്നിവർ പ്രസ്താവനയിൽ ആരോപിച്ചു.
മദ്യത്തിന് വില വർദ്ധിപ്പിക്കുക , മദ്യവ്യാപാരശാലകളുടെ പ്രവർത്തന സമയം കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു എക്സൈസ് മന്ത്രിക്ക് നിവേദനം നൽകുമെന്നും അവർ പറഞ്ഞു.