charumood-prathishedam

ചാരുംമൂട് : വയലാറിൽ ആർ. എസ്. എസ് നേതാവ് നന്ദുവിനെ എസ്.ഡി.പി.ഐ പ്രവർത്തകർ കൊലപ്പെടുത്തി​യതി​ൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിനോടാനുബന്ധിച്ച് സംഘപരിവാർ സംഘടനകൾ ചാരുംമൂട്ടിൽ പ്രതിഷേധപ്രകടനം നടത്തി. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. കെ.കെ.അനൂപ്, ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, മുൻ സംസ്ഥാനകൗൺസിൽ അംഗം മധു ചുനക്കര,ആർ.എസ്.എസ് ചാരുംമൂട് ഖണ്ഡ് കാര്യവാഹ് സജി വെട്ടിയാർ, ഹിന്ദു ഐക്യവേദി നേതാക്കളായ ശ്രീജേഷ്, പാറ്റൂർ സുദർശനൻ, സംഘപരിവാർ നേതാക്കളായ രാജേഷ് കരിമുളക്കൽ, വിഷ്ണു, ഗിരീഷ് വള്ളികുന്നം, ബി.ജെ.പി നേതാക്കളായ അനിൽ പുന്നക്കാകുളങ്ങര, കെ. ആർ. പ്രദീപ്‌, രാധാകൃഷ്ണൻ പാർവ്വണേന്ദു,സുധീർ സുലൈമാൻ റാവുത്തർ, ഗോപാലകൃഷ്ണക്കുറുപ്പ്, മനു വെട്ടിയാർ, അരുൺ, വിഷ്ണു ചാരുംമൂട്, സന്തോഷ്‌ ചത്തിയറ, പ്രഭകുമാർ മുകളയ്യത്ത് ,ജയിംസ് വള്ളികുന്നം, ഷാജി വട്ടക്കാട്, സ്റ്റാലിൻ കുമാർ,അജിത് കുമാർ, സുരേഷ് ചുനക്കര, ദിലീപ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.