ആലപ്പുഴ: വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) 18ാമത് ജില്ലാസമ്മേളനം ഇന്ന് രാവി​ലെ പത്തി​ന് ഡി.സി.സി ഓഡിറ്റോറിയത്തിൽ ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എ.എ.ഷുക്കൂർ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു മുഖ്യപ്രഭാഷണം നടത്തും. 11ന് സംഘടനാ സമ്മേളനം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.