
മുതുകുളം : കണ്ടല്ലൂർ വടക്ക് 126-ാം നമ്പർ ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസ് മന്ദിര ഉദ്ഘാടനം യു.പ്രതിഭ എം.എൽ.എ നിർവഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി അദ്ധ്യക്ഷയായി. മുതുകുളം ബ്ലോക്ക് ക്ഷീരവികസന ഓഫീസർ പി.സി.അനിൽകുമാർ പദ്ധതി വിശദീകരിച്ചു. കർഷക സമ്പർക്ക പരിപാടി പി.സി.അനിൽകുമാർ നയിച്ചു. കെ.ജി.സന്തോഷ്‌കുമാർ, സുനിൽ കൊപ്പാറേത്ത്, വീണ അജയൻ, ഡി.ശെൽവരാജ്, സുഭാഷ് ബാബു, അഡ്വ.എസ്.സുനിൽകുമാർ, ശിവനുണ്ണിത്താൻ, എസ്.ആര്യാ ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.