വള്ളികുന്നം : ചേർത്തല വയലാർ നാഗംകുളങ്ങരയിൽ ആർ.എസ്.എസ് നേതാവ് നന്ദുവിനെ കൊലപ്പെടുത്തി​യതി​ൽ പ്രതിഷേധിച്ച് സംഘ പരിവാർ സംഘടനകൾ വള്ളികുന്നം ചൂനാട് ജംഗ്ഷനിൽ പ്രകടനം നടത്തി. ബിജെപി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ,ആർ.എസ്.എസ്. ചാരുംമൂട് ഖണ്ഡ് ബൗദ്ധിക് പ്രമുഖ് ഗിരീഷ്,ബി.ജെ.പിജില്ലാ കമ്മിറ്റിയംഗം രാജേന്ദ്രനാഥ് ഈരിക്കത്തറ,ഏരിയ പ്രസിഡന്റുമാരായ ജയിംസ് വള്ളികുന്നം, ഷാജി വട്ടക്കാട്, ജനറൽ സെക്രട്ടറിമാരായ സുരേഷ് സോപാനം, കെ.പി.ശാന്തിലാൽ, പാർലിമെന്ററി പാർട്ടി ലീഡർ തൃദീപ് കുമാർ,ഹിന്ദു ഐക്യവേദി നേതാക്കളായ വാസുദേവൻ പിള്ള, രത്നാകരൻ തോട്ടുകര,ബാബു കടവുങ്കൽ, ഷാജി, ബി.എം.എസ് നേതാക്കളായ സുനിൽ, അരുൺ, രതീഷ് ബാബു.എം, സംഘപരിവാർ നേതാക്കളായ വിഷ്ണു താളീരാടി,വിനീത്, ബി.ജെ.പി നേതാക്കളായ വിജയൻ തുണ്ടിൽ,ശോഭാ രവീന്ദ്രൻ,ബീനാ വേണു, ലതാ രാജു, മഞ്ജു ബിജു, രാജീവ്‌ താളീരാടി വിഷ്ണു വട്ടക്കാട്,എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.