
മാവേലിക്കര: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ നടന്ന മന്നം സമാധി ദിനാചരണം യൂണിയൻ ചെയർമാൻ അഡ്വ.കെ.എം.രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.പി.മധുസൂദനൻ നായർ, കമ്മറ്റി അംഗങ്ങളായ ഡോ.പ്രദീപ്കുമാർ, രാജേഷ് തഴക്കര, ജി.ചന്ദ്രശേഖരപിള്ള, അഡ്വ.പി.സേതുമോഹനൻപിള്ള, പാലമുറ്റത്ത് വിജയകുമാർ, അഡ്വ.രാമകൃഷ്ണൻ ഉണ്ണിത്താൻ, അഡ്വ.കെ.ജി.സുരേഷ്‌കുമാർ, പ്രതിനിധി സഭാംഗങ്ങളായ അഡ്വ.പി.കെ.കൃഷ്ണകുമാർ, കെ.ജി.മഹാദേവൻ, ചേലക്കാട്ട് ജി.രാധാകൃഷ്ണൻ, കരയോഗം സെക്രട്ടറി രാധാകൃഷ്ണപിള്ള, രാജീവ്.ജെ, എൻ.നാരായണപിള്ള, എൻ.എസ്.എസ് ഇൻസ്‌പെക്ടർ വി.ആർ.സാനിഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.