മാവേലിക്കര: കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയുടെ നവീകരണ പ്രവർത്തനങ്ങൾ ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചിലവഴിച്ച് ടൈൽ പാകൽ, സൗന്ദര്യ വത്കരണം എന്നീ പ്രവൃത്തികളാണ് ചെയ്യുന്നത്. ചടങ്ങിൽ മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ അധ്യക്ഷനായി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജു, സബ് ഗ്രൂപ്പ് ഓഫീസർ ആർ.ഹരികുമാർ, ഉപദേശക സമിതി വൈസ് പ്രസിഡന്റ് എച്ച്.പ്രവീൺ, അഡ്വ.പി.വി.സന്തോഷ്‌കുമാർ, ഹരിദാസ്, കെ.ശിവശങ്കർ എന്നിവർ സംസാരിച്ചു.