s


അരൂക്കുറ്റി: ചേർത്തലയിൽ ആർ.എസ്.എസ് മുഖ്യ ശിക്ഷകിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ അരൂക്കുറ്റിയിൽ അടച്ചിട്ടിരുന്ന സ്ഥാപനങ്ങൾക്ക് നേരെ കല്ലേറ്.

വടുതല ജംഗ്ഷനിലെ ഹന വുഡ് ഫർണിച്ചർ ഷോപ്പിന്റെ ചില്ലുകൾ പ്രകടനക്കാർ കല്ലെറിഞ്ഞു തകർത്തു. വടുതലയിലെ അറേബ്യൻ ബേക്കറിക്ക് നേരെയും അടച്ചിട്ടിരുന്ന ഹോട്ടലിന് നേരെയും കല്ലേറുണ്ടായി. ആക്രമണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി അരൂക്കുറ്റി യൂണിറ്റ് പ്രസിഡന്റ് സി.കെ. അഷറഫും ജനറൽ സെക്രട്ടറി ബി.സി. രാജേന്ദ്രനും പ്രതിഷേധിച്ചു. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.