ആലപ്പുഴ : തുമ്പോളി കാരളശ്ശേരിൽ ശ്രീ ലളിതാംബികാ ദേവീക്ഷേത്രത്തിലെ കുംഭ ചോതി മഹോത്സവവും 31-ാമത് ഭാഗവത സപ്താഹയജ്ഞവും മാർച്ച് 3വരെ നടക്കും. ക്ഷേത്രംതന്ത്രി സി.എം.മുരളീധരൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. തിരുനെല്ലൂർ പങ്കജാക്ഷനാണ് യജ്ഞാചാര്യൻ. 27ന് ശ്രീകൃഷ്ണാവതാരം, ബാലലീല, പൂതനാമാേക്ഷം, 28ന് ഗോവിന്ദപട്ടാഭിഷേകം, രാസക്രീഡ, കാളിയമർദ്ദനം, മാർച്ച് 1ന് രാവിലെ 11.45ന് രുക്മിണീസ്വയംവരം, വൈകിട്ട് 7.30ന് സർവ്വൈശ്വര്യപൂജ, 2ന് രാവിലെ 7ന് ഭാഗവതപാരായണം,10.30ന് കുചേലസത്ഗതി, സന്താനഗോപാലം, അവിൽക്കിഴി സമർപ്പണം, വൈകിട്ട് 7.30ന് വെടിക്കെട്ട്, 3ന് രാവിലെ 7ന് ഭാഗവതപാരായണം, 10ന് കലശാഭിഷേകം, വൈകിട്ട് 4ന് അവഭൃഥസ്നാനം, വൈകിട്ട് 7.30ന് പൂമൂടൽ ചടങ്ങ്, 8.15ന് തളിച്ചുകൊടയും സർപ്പംപാട്ടും,