മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ എതിരേൽപ്പ് മഹോത്സവം ഇന്ന് മുതൽ മാർച്ച് 10 വരെ നടക്കും. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്രാ, മറ്റം വടക്ക്, മ​റ്റംതെക്ക്, മേനാമ്പളളി, നടയ്ക്കാവ് എന്ന ക്രമത്തിലാണ് എതിരേൽപ്പ് മഹോത്സവം . ഇന്ന് ഒന്നാം കരായായ ഈരേഴ തെക്ക് കരയുടെ എതിരേൽപ്പ് വരവ് നടക്കും. ഇന്ന് രാവിലെ 7.30ന് ഭാഗവത പാരായണം, വൈകിട്ട് 3.30ന് ചെട്ടികുളങ്ങര ഭഗവതിയുടെ മുടി എഴുന്നള്ളത്തോടുകൂടിയ ഉരുളിച്ച വരവ്. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര കോയിക്കത്തറയിൽ നിന്ന് പുറപ്പെട്ട് ക്ഷേത്രത്തിൽ എത്തിച്ചേരും. വൈകിട്ട് 4ന് ഹിന്ദുമത കൺവൻഷൻ മതസമ്മേളനം ഉദ്ഘാടനം തിരുവിതാകൂർ ദേവസ്വം ബോർഡ് അംഗം കെ.എസ് രവി ഉദ്ഘാടനം നിർവ്വഹക്കും. 5.30ന് തോറ്റം പാട്ട്, പുള്ളുവൻ പാട്ട്, 7ന് പഞ്ചാരിമേളം, 8ന് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം, 8.15ന് സേവ, 11ന് എതിരേൽപ്പ് വരവ് എന്നിവ നടക്കും.