s

ചേർത്തല:വയലാറിൽ സംഘർഷത്തിനിടെ വെട്ടേ​റ്റുമരിച്ച ആർ.എസ്.എസ് മുഖ്യശിക്ഷക് നന്ദുകൃഷ്ണക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി.വ്യാഴാഴ്ച വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്​റ്റുമോർട്ടത്തിനു ശേഷം വിലാപയാത്രയായാണ് മൃതദേഹം വീട്ടിലേക്കെത്തിച്ചത്.
ചേർത്തല നഗരത്തിൽ ദേവീക്ഷേത്രറത്തിനു സമീപം മൃതദേഹം പൊതു ദർശനത്തിനുവെച്ചു.തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വയലാറിലേക്ക് കൊണ്ടുപോയി.സംഘർഷം നടന്ന നാഗംകുളങ്ങര കവലയിൽ നിന്നും പ്രവർത്തകരെല്ലാം കാൽനടയായാണ് വീട്ടിലേക്കെത്തിയത്. വീട്ടിലേക്ക് മൃതദേഹമെത്തിയതോടെ ബന്ധുക്കളുടെയും പ്രവർത്തകരുടെയും കൂട്ടകരച്ചിലുയർന്നു. പിതാവ് രാധാകൃഷ്ണനും അമ്മ രാജേശ്വരിയും മകന്റെ ചേതനയ​റ്റ ശരീരത്തിൽ വീണു കരഞ്ഞു.
ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ്,സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രൻ,സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്,സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, ആർ.എസ്.എസ് പ്രാന്തസമ്പർക്ക പ്രമുഖ് കെ.ബി. ശ്രീകുമാർ,സംഭാക് കാര്യവാഹ് പ്രസാദ് ബാബു,സേവാഭാരതി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ,മദ്ധ്യമേഖലാ സെക്രട്ടറി എൽ.പത്മകുമാർ,വെള്ളിയാകുളം പരമേശ്വരൻ,അഭിലാഷ് മാപ്പറമ്പിൽ,തിരുനല്ലൂർ ബൈജു തുടങ്ങിയവർ പങ്കെടുത്തു.ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ വൻ പൊലീസ്

സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്.