ചേർത്തല: സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കീഴിലുള്ള സ്‌കൂളുകൾക്ക് ഐ.എസ്.ഒ അംഗീകാരം. ഹോളിഫാമിലി എച്ച്.എസ്.എസ്, ഹോളി ഫാമിലി എച്ച്.എസ്, സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്, ഹോളി ഫാമിലി എൽ.പി.ജി.എസ് എന്നീ വിദ്യാലയങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. ഇന്ന്വൈകിട്ട് 3ന് സെന്റ് മേരീസ് പാസ്​റ്ററൽ സെന്ററിൽ നടക്കുന്ന ചടങ്ങ് മന്ത്റി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. എ.എം ആരിഫ് എം.പി ഐ.എസ്.ഒ പ്രഖ്യാപനം നിർവഹിക്കും. സ്‌കൂൾ മാനേജർ റവ. ഡോ. പോൾ വി. മാടൻ അദ്ധ്യക്ഷത വഹിക്കും. മന്ത്റി സി. രവീന്ദ്രനാഥ് സന്ദേശം നൽകും. എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്ത വികാരി മാർ. ആന്റണി കരിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർപഴ്‌സൺ ഷേർളി ഭാർഗവൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.എസ്. സുജയ,എം.ഡി വിശ്വനാഥൻ, ജാക്‌സൺ മാത്യു, ഷാജി ജോസഫ്, മിനി തോമസ് എന്നിവർ സംസാരിക്കും.