alappuza

 ആകെ മണ്ഡലങ്ങൾ-9

 എൽ.ഡി.എഫ്-7

 യു.ഡി.എഫ് -2

എൽ.ഡി.എഫ്: ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ

യു.ഡി.എഫ്: ഹരിപ്പാട്, അരൂർ

2016ൽ ചെങ്ങന്നൂരിൽ വിജയിച്ച കെ.കെ.രാമചന്ദ്രൻ നായർ, കുട്ടനാട്ടിൽ വിജയിച്ച തോമസ് ചാണ്ടി എന്നിവർ മരിച്ചു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റ് നിലനിറുത്തി. സി.പി.എമ്മിലെ സജിചെറിയാനാണ് വിജയിച്ചത്. എൻ.സി.പി നേതാവ് തോമസ് ചാണ്ടിയുടെ മരണശേഷം കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നില്ല. അരൂരിലെ സിറ്റിംഗ് എം.എൽ.എ, എ.എം.ആരിഫ് ലോക് സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ അഡ്വ. ഷാനിമോൾ ഉസ്മാൻ അട്ടിമറി വിജയം നേടി.

..........................

പാർലമെന്റിൽ യു.ഡി.എഫ് തരംഗം

ആലപ്പുഴ, മാവേലിക്കര പാർലമെന്റ് മണ്ഡലങ്ങളിലായി കിടക്കുന്ന അസംബ്ലി നിയോജകമണ്ഡലങ്ങളിൽ കായംകുളം, ചേർത്തല മണ്ഡലങ്ങളിലൊഴികെ യു.ഡി.എഫ് മുന്നിലെത്തി. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഉൾപ്പെടെ ഒൻപത് അസംബ്ലി നിയോജകമണ്ഡലങ്ങളും എൽ.ഡി.എഫിന് കിട്ടി. 21അംഗ ജില്ലാ പഞ്ചായത്തിൽ രണ്ട് അംഗംമാത്രമാണ് യു.ഡി.എഫിനുള്ളത്.

...........................

ഈഴവ സ്വാധീനം

ജില്ലയിൽ ഈഴവ സമുദായത്തിനാണ് കരുത്ത് കൂടുതൽ. മറ്റ് ജില്ലകളെ അപേക്ഷിച്ച് ബി.ഡി.ജെ.എസിന് നിർണ്ണായക സ്വാധീനമുള്ള ജില്ലയാണ് ആലപ്പുഴ. ബി.ജെ.പിക്കും അവഗണിക്കാനാവാത്ത സ്വാധീനമുണ്ട്.