ആലപ്പുഴ: നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. ഗാന്ധിയൻ ദർശന വേദി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് കോ--ഓർഡിനേറ്റർ അഡ്വ.പ്രദീപ് കൂട്ടാല , അഡ്വ.ദിലീപ് ചെറിയനാട് , അഡ്വ.റോജോ ജോസഫ്, ഷീല ജഗധരൻ , എച്ച്.സുധീർ , ഇ.ഷാബ്ദ്ദീൻ, ബിനു മദനനൻ ,എം.ഡി.സലിം എന്നിവർ സംസാരിച്ചു.