
ആലപ്പുഴ : ജില്ലയിലെ സർക്കാർ, അർദ്ധ സർക്കാർ, കേന്ദ്രസർക്കാർ,ബാങ്ക് മേഖലകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വേഗത്തിൽ വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള സ്‌പെഷ്യൽ ഡ്രൈവ് ഇന്നുമുതൽ ആരംഭിക്കുമെന്ന് കളക്ടർ അറിയിച്ചു. 27മുതൽ മാർച്ച് ഒന്നുവരെയാണ് പ്രത്യേക കേന്ദ്രങ്ങളിൽ വാക്സിൻ നൽകുക. ഇന്ന് ആലപ്പുഴ,അമ്പലപ്പുഴ,കുട്ടനാട് മണ്ഡലങ്ങളിൽപ്പെടുന്നവർക്ക് എസ്.ഡി.വി സെന്റീനറി ഹാളിൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. സ്‌പെഷ്യൽ ഡ്രൈവിലെ മറ്റ് മണ്ഡലങ്ങളിലെ ക്യാമ്പ് നാളെ മുതൽ ആരംഭിക്കും. സ്പാർക്ക് മുഖേന രജിസ്റ്റർ ചെയ്തവർക്കെല്ലാം സ്‌പെഷ്യൽ ഡ്രൈവ് ക്യാമ്പുകളിൽ പങ്കെടുത്ത് വാക്‌സിനെടുക്കാം. എസ്.ഡി.വി സെന്റിനറി ഹാളിലെ സ്‌പെഷ്യൽ ക്യാമ്പ് മാർച്ച് ഒന്നുവരെ തുടരും. ചേർത്തല,അരൂർ മണ്ഡലങ്ങളിലുള്ളവർക്കുള്ള സ്‌പെഷൽ ഡ്രൈവ് 28 മുതൽ മാർച്ച് ഒന്നുവരെ ചേർത്തല സെൻറ് മൈക്കിൾസ് കോളേജിലും ചേർത്തല നഗരസഭ ടൗൺഹാളിലുമായി നടക്കും. ഹരിപ്പാട് മണ്ഡലത്തിൽ സ്‌പെഷൽ ഡ്രൈവ് ക്യാമ്പ് മിനി സിവിൽ സ്റ്റേഷൻ ഹാളിലാണ് നടക്കുക. കായംകുളത്ത് മുൻസിപ്പൽ ടൗൺഹാളിലും ചെങ്ങന്നൂരിൽ ക്രിസ്റ്റ്യൻ കോളേജിലും മാവേലിക്കരയിൽ ബിഷപ്പ് ഹോഡ്ജസിലും ആണ് സ്‌പെഷ്യൽ ഡ്രൈവ് ക്യാമ്പ് സംഘടിപ്പിക്കുക. പ