മാന്നാർ: മാന്നാർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലകളുടെ നേതൃസമിതിയുടെ നേതൃത്വത്തിൽ ഇന്ന് ജനകീയാസൂത്രണ പദ്ധതിയുടെ 25-ാം വാർഷികം ആഘോഷിക്കും.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10ന് സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി.സത്യപ്രകാശ് അദ്ധ്യക്ഷത വഹിക്കും. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരെയും ആദ്യകാല ജനകീയാസൂത്രണ പദ്ധതി പ്രവർത്തകരെയും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വത്സല മോഹൻ ആദരിക്കും. ഗ്രന്ഥശാലകൾക്കുള്ള സഹായം പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്‌നകുമാരി വിതരണം ചെയ്യും.