ആലപ്പുഴ: കയർ കേരള 2021 വെർച്ച്വൽ എക്സിബിഷൻ മാർച്ച് 6 വരെ നീട്ടിയതായി കേരള സ്റ്റേറ്റ് കയർ കോപറേഷൻ ചെയർമാൻ ടി.കെ ദേവകുമാർ, മാനേജിംഗ് ഡയറക്ടർ ജി. ശ്രീകുമാർ എന്നിവർ അറിയിച്ചു. പ്രദർശകരുടെയും ഉപഭോക്താക്കളുടെയും അഭ്യർത്ഥന മാനിച്ചാണ് ഒരാഴ്ചകൂടി വെർച്ച്വൽ പ്രദർശനം നീട്ടാൻ തീരുമാനിച്ചത്.