ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കർത്തികപ്പള്ളി യൂണിയനിൽ സ്നേഹ മാര്യേജ് കൗൺസിലിംഗ് സെന്ററിന്റെയും എറണാകുളം മുക്തി ഭവൻ കൗൺസിലിംഗ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തി വരുന്ന വിവാഹപൂർവ കോഴ്സിന്റെ 72-ാം ബാച്ച് ഇന്നും നാളെയും യൂണിയൻ കോൺഫ്രൻസ് ഹാളിൽ നടക്കും. രാവിലെ 9ന് യൂണിയൻ പ്രസിഡന്റ് കെ.അശോകപണിക്കർ വിവാഹപൂർവ കോഴ്സ് ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അഡ്വ. ആർ.രാജേഷ്ചന്ദ്രൻ സ്വാഗതവും കോ ഓഡിനേറ്റർ പി.ശ്രീധരൻ നന്ദിയും പറയും. 9.30 മുതൽ വിവിധ വിഷയങ്ങളെ കുറിച്ച് ഇന്നും നാളെയും ക്ളാസ് നടക്കും. വൈകിട്ട് 5ന് സർട്ടി​ഫിക്കറ്റ് വിതരണവും നടക്കും.