കറ്റാനം: 2021-22 സാമ്പത്തിക വർഷത്തിൽ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിൽ പശ്ചാത്തല മേഖലയ്ക്കും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കും മുൻഗണന. വൈസ് പ്രസിഡന്റ് സുരേഷ് പി.മാത്യു ബഡ് ജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് കെ.ദീപ അദ്ധ്യക്ഷത വഹിച്ചു. 25.45 കോടി രൂപ വരവും 24.61 കോടി രൂപ ചെലവും 83.76 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ് ജറ്റാണ് അവതരിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിക്ക് 5.5 കോടി രൂപ, പശ്ചാത്തല മേഖലയ്ക്ക് 2.19 കോടി, പട്ടികജാതി വികസനത്തിന് 1.59 കോടി, കുട്ടികൾ, വയോജനങ്ങർ എന്നിവരുടെ പരിപാലനത്തിന് 1.5 കോടി, കൃഷി, പകൽവീട്, വിദ്യാഭ്യാസം, ബഡ്സ് സ്കൂൾ, ആരോഗ്യമേഖല എന്നിവയ്ക്ക് പ്രത്യേകം പദ്ധതി ഉൾപ്പെടുത്തി. വനിതകളുടെ മുന്നേറ്റത്തിന് 11.25 ലക്ഷവും ലഹരിയ്ക്കെക്കെതിരെ ജ്യോതിർഗമയ പദ്ധതിക്കും പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ട്.