ആലപ്പുഴ: വിവാദ പ്രസംഗം നടത്തിയതിന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുളിങ്കുന്ന് ശ്രീശൈലം വീട്ടിൽ ജിനുമോൻ (42) ആണ് അറസ്റ്റിലായത്.
വയലാറിൽ ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കിടങ്ങാംപറമ്പ് ക്ഷേത്രത്തിന് സമീപം നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ആണ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മതസ്പർദ്ധ വളർത്തൽ, വിഭാഗീയത സൃഷ്ടിക്കൽ എന്നിവയ്ക്കാണ് കേസെടുത്തതെന്ന് ആലപ്പുഴ നോർത്ത് സി.ഐ ബി.ഷഫീഖ് പറഞ്ഞു.